Card image cap
Card image cap
Sports
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്

ഇന്ന് കട്ടക്കിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0 ന് സ്വന്തമാക്കുകയായിരുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 305 റൺസ് വിജയലക്ഷ്യം 33 പന്ത് ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി ബെൻ ഡക്കറ്റും ജോ റൂട്ടും അർദ്ധ സെഞ്ച്വറികൾ നേടി. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ 3 വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 44.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാറ്റിംഗ് കരുത്താണ് ഇന്ത്യയുടെ ജയത്തിൽ നിർണായകമായത്. 90 പന്തിൽ 119 റൺസ് നേടിയ രോഹിത് തന്നെയാണ് കളിയിലെ താരം. 60 റൺസുമായി ഓപ്പണർ ശുഭ്മാൻ ഗിൽ രോഹിത്തിന് മികച്ച പിന്തുണ നൽകി. ഇംഗ്ലണ്ടിനു വേണ്ടി ജാമി ഓവർടൺ 2 വിക്കറ്റ് നേടി ബുധനാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം.


Card image cap
Health
മുഖത്ത് ആവിപിടിക്കുന്നത് നല്ലതുതന്നെ; പക്ഷെ ശീലമാക്കിയാല്‍ ഈ കുഴപ്പങ്ങളുണ്ടാകാം… !!!

മുഖത്ത് ആവി പിടിക്കുന്നതു കൊണ്ട് ചര്‍മത്തിലെ സുഷിരങ്ങള്‍ തുറക്കുകയും അതില്‍ അടിഞ്ഞു കൂടിയ അഴുക്ക്, എണ്ണ, മാലിന്യം എന്നിവ എളുപ്പത്തില്‍ നീക്കം ചെയ്യാനും സഹായിക്കും. എന്നാല്‍ ദിവസവും ഇത് ശീലമാക്കിയാല്‍ ഗുണത്തെക്കാളേറെ ദോഷമായിരിക്കും ഫലം. ആഴ്ചയില്‍ ഒരിക്കല്‍ അഞ്ച് മിനിറ്റ് നേരിയ തോതില്‍ ആവി പിടിക്കുന്നതാണ് നല്ലത്. ആവി പിടിക്കുന്നത് രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നു ഇത് ചര്‍മത്തിലേക്ക് ഓക്സിജനെ സജീവമാക്കുന്നു. കൂടാതം കൊളാജന്‍ ഉല്‍പാദനത്തെ സഹായിക്കുകയും ചെയ്യുന്നു. ചര്‍മസംരക്ഷണ ഉല്‍പ്പന്നങ്ങളുടെ ആഗിരണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഇതിലൂടെ മോയ്‌സ്ചറൈസറുകളുടെയും സെറമുകളുടെയും ഫലപ്രാപ്തി വര്‍ധിപ്പിക്കും. മുഖക്കുരു തടയാനും ആഴ്ചയില്‍ ഒരു ദിവസം ആവി പിടിക്കുന്നത് നല്ലതാണ്. ആവിയുടെ ചൂട് ചര്‍മത്തെ ഈര്‍പ്പമുള്ളതാക്കുകയും മൃദുലത നിലനിര്‍ത്തുകയും വരള്‍ച്ച ഒഴിവാക്കുകയും ചെയ്യുന്നു. ചര്‍മത്തിലെ ചുളിവുകള്‍ കുറയ്ക്കുകയും തിളക്കമുള്ളതുമാക്കാന്‍ സഹായിക്കുന്നു. ആവി പിടിച്ച ശേഷം മോയ്സ്ചറൈസര്‍ അല്ലെങ്കില്‍ ഹൈഡ്രേറ്റിംഗ് സെറം പുരട്ടുന്നത് പരമാവധി ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. നല്ലതാണെന്ന് കരുതി ദിവസവും ആവി പിടിക്കുന്നത് ശീലമാക്കരുത്. ആവി പിടിക്കുന്നത് ചര്‍മത്തിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യുകയും ചര്‍മം വളരെ വരണ്ടതോ സെന്‍സിറ്റീവോ ആക്കുകയും ചെയ്യും.


Card image cap
Health
60 കഴിഞ്ഞാല്‍ തീരുമാനമെടുക്കാന്‍ കഴിയുന്നില്ലെ; പേടിക്കണോ ഡിമെന്‍ഷ്യയെ?

അറുപതു കഴിഞ്ഞവരില്‍ ഡിമെന്‍ഷ്യ ഇപ്പോള്‍ ഒരു സാധാരണ രോഗാവസ്ഥയായി മാറിയിരിക്കുകയാണ്. ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ് പ്രായം. തലച്ചോറിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗാവസ്ഥയാണിത്. ഓര്‍ക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന അവസ്ഥയാണ് ഡിമെന്‍ഷ്യ. എന്നാല്‍ ദിവസവും ഒരു അഞ്ച് മിനിറ്റ് വ്യായാമത്തിനായി മാറ്റി വെക്കുകയാണെങ്കില്‍ പ്രായമായവരില്‍ ഡിമെന്‍ഷ്യ സാധ്യത 41 ശതമാനം വരെ കുറയ്ക്കാമെന്ന് പുതിയ പഠനം.ദിവസവും വളരെ കുറഞ്ഞ തോതില്‍ വ്യായാമം ചെയ്യുന്നതു പോലും ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് പോസ്റ്റ്-അക്യൂട്ട് ആന്റ് ലോങ് ടേം കെയര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 90,000 പോരാണ് പഠനത്തിന്റെ ഭാഗമായത്. പഠനത്തില്‍ ആഴ്ചയില്‍ 35 മിനിറ്റ് മിതമായ വ്യായാമം അല്ലെങ്കില്‍ ദിവസവും അഞ്ച് മിനിറ്റ് നേരം വ്യായാമം ചെയ്യുന്നത് ഡിമെന്‍ഷ്യ സാധ്യത 41 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനം വെളിപ്പെടുത്തി. കൂടുതല്‍ വ്യായാമം ഡിമെന്‍ഷ്യയ്ക്കുള്ള കുറഞ്ഞ സാധ്യത പ്രകടിപ്പിച്ചതായി പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.ആഴ്ചയില്‍ 36 മുതല്‍ 70 മിനിറ്റ് വരെ വ്യായാമം ചെയ്യുന്നത് ഡിമെന്‍ഷ്യ സാധ്യത 60 ശതമാനം വരെ കുറച്ചു. 71 മുതല്‍ 140 മിനിറ്റ് വരെ വ്യായാമം ചെയ്യുന്നത് 63 ശതമാനം വരെ ഡിമെന്‍ഷ്യ സാധ്യത കുറച്ചതായും പഠനത്തില്‍ പറയുന്നു. 140 മിനിറ്റ് മുകളില്‍ വ്യായാമം ചെയ്യുന്നവരില്‍ ഡിമെന്‍ഷ്യ സാധ്യത 69 ശതമാനം വരെ കുറഞ്ഞതായും ഗവേഷകര്‍ വ്യക്തമാക്കി.

Card image cap
കാഴ്ചയുടെ ആരോഗ്യം
പുസ്തകപരിചയം
മണ്ണറിവ്
നാട്ടുപച്ച
യുക്തിചിന്തയുടെ ചരിത്ര പരിണാമം . ഷിജു ഏലിയാസ്.
No older videos found.
No older videos found.



No older videos found.
No older videos found.

Sports
Card image cap
Sports
പഠനം ജയിക്കാൻ വേണ്ടി മാത്രമാകരുത്
Card image cap
Sports
ഇന്ത്യയ്ക്ക് നിര്‍ണായകം: ഇന്ത്യ- ഇംഗ്ലണ്ട് ട്വന്റി-20 ഇന്ന് പരമ്പര വൈകീട്ട് ഏഴിന്
Card image cap
Sports
38 ആമത് ദേശീയ ഗെയിംസ്: കേരളത്തെ ജീന നയിക്കും
Card image cap
Sports
സ്പോർട്സ് സ്കൂൾ പ്രവേശന സെലക്ഷൻ ട്രയൽസ് 25ന്
Environment
Card image cap
Environment
ആയുർവേദവീക്ഷണം
Card image cap
Environment
പട്ടിണി മരണങ്ങളെ പോഷകാഹാരക്കുറവെന്ന് പറഞ്ഞ് ലഘൂകരിക്കരുത്
Card image cap